കര്‍മനിരതമായ ജീവിതം

    Posted on: February 18, 2015 12:16 am | Last updated: February 18, 2015 at 12:16 am

    Ma usthad (7)കര്‍മനിരതമെന്ന് ചിലരുടെ ജീവിതത്തെ സംബന്ധിച്ച് ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ എം എ ഉസ്താദിന്റെ കാര്യത്തില്‍ ആലങ്കാരികമല്ല, തികച്ചും വസ്തുനിഷ്ഠമാണ് ഈ വിശേഷണം. പുലര്‍ച്ചെ തഹജ്ജുദിന് എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ പോകുന്നത് വരെ നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, വിര്‍ദുകള്‍, ദര്‍സ്, സ്ഥാപന മേല്‍നോട്ടം, എഴുത്ത് എന്നിങ്ങനെ നിരന്തരം കര്‍മധന്യമായിരിക്കും ആ ജീവിതം. ഉപകാരപ്രദമായ ഒരു വിഷയത്തിനല്ലാതെ അനാവശ്യമായ ഏതെങ്കിലും കാര്യത്തിലോ, സംസാരങ്ങളിലോ അദ്ദേഹം ഏര്‍പ്പെടാറില്ല. ചിലപ്പോള്‍ മറ്റുള്ളവരുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കെ തന്നെ എഴുത്തും മുത്വാലഅയും നടക്കുന്നുണ്ടാകും. ജീവിതത്തില്‍ എം എയെപ്പോലെ കൃത്യനിഷ്ഠ പാലിക്കുന്ന നേതാക്കള്‍ അപൂര്‍വമാണ്. അദ്ദേഹവുമായി പലപ്പോഴും അടുത്തിടപഴകാന്‍ അവസരം ലഭിച്ച പി എ കെ മുഴപ്പാലയുടെ വാക്കുകള്‍: ‘കൃത്യനിഷ്ഠയിലും, സമയനിഷ്ഠയിലും തുല്യതയില്ലാത്ത മാതൃകയുള്ള ഉസ്താദ് ഞങ്ങള്‍ക്ക് ഒരത്ഭുതമായിരുന്നു. ദിവസത്തിലെ ഓരോ മിനുട്ടിലും കൃത്യമായ പരിപാടിയുണ്ടായിരിക്കും ഉസ്താദിന്. ദര്‍സിന് ഭംഗം വരാതെ പൊതുപരിപാടികളും സാഹിത്യസൃഷ്ടികളും, മറ്റിതര സേവനങ്ങളും നിര്‍വഹിക്കുകയും, സമസ്തയുടെ വിവിധ യോഗങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും സ്റ്റേറ്റ് ബസിലും ട്രെയിനിലുമൊക്കെ ചാടിക്കയറുകയും ചെയ്യുന്ന ഉസ്താദ് ഒന്നിനും സമയം പാഴാക്കിയിരുന്നില്ല. രാത്രി മുന്ന് മണിക്കും മൂന്നരക്കുമൊക്കെ പരിപാടി കഴിഞ്ഞെത്തുന്ന അദ്ദേഹം അല്‍പ്പമൊന്ന് മയങ്ങി തഹജ്ജുദിന് എഴുന്നേല്‍ക്കുകയും സുബ്ഹിക്ക് എഴുനേല്‍ക്കാന്‍ മുതഅല്ലിംകളെ തട്ടിയുണര്‍ത്തുകയും ചെയ്യുന്നു