എം എ ഉസ്താദിന്റെ വിയോഗം തീരാനഷ്ടം: കാന്തപുരം

Posted on: February 17, 2015 11:17 pm | Last updated: February 18, 2015 at 1:26 am

ma and ap usthad
കോഴിക്കോട്: നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്മരിച്ചു. മദ്‌റസ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന എം എ ഉസ്താദ് വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു. എം എ ഉസ്താദിന്റെ വിയോഗം മുസ്ലിം സമുദായത്തിന് തീരാനഷ്ടമാണ് – ഫേസ്ബുക്കില്‍ കുറിച്ച അനുസ്മരണക്കുറിപ്പില്‍ കാന്തപുരം പറഞ്ഞു.