Connect with us

Gulf

ലോഗോ പ്രകാശനം ചെയ്തു

Published

|

Last Updated

അബുദാബി: സോഷ്യല്‍ ഫോറം അബുദാബി 12-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിക്കും. മാര്‍ച്ച് 13 (വെള്ളി) വൈകുന്നേരം ആറിന് അബുദാബി നാഷനല്‍ തിയേറ്ററിലാണ് പരിപാടി. പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പി പത്മരാജന്റെ പേരില്‍ ആദ്യമായി കേരളത്തിന് പുറത്ത് ഏര്‍പെടുത്തുന്ന പ്രഥമ പത്മരാജന്‍ പുരസ്‌കാരവും കലാസന്ധ്യയും സംഘടിപ്പിക്കും.
“ദൃശ്യം 2015” എന്ന പേരില്‍ നടത്തുന്ന പരിപാടിയുടെ ലോഗോ പ്രകാശനം കേരള ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍, അബ്ദുല്‍ അസീസ് മൊയ്തീന്‍, അനൂപ് നമ്പ്യാര്‍, സന്തോഷ്, മുജീബ് അബ്ദുല്‍ സലാം, സാബു അഗസ്റ്റിന്‍, അനീഷ് ഭാസി പങ്കെടുത്തു.

Latest