ഇമാര്‍ പ്രോപ്പര്‍ട്ടീസിന് വന്‍ ലാഭം

Posted on: February 17, 2015 7:33 pm | Last updated: February 17, 2015 at 7:33 pm
imar properties
ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജ് ഖലീഫ

ദുബൈ: ദുബൈ ആസ്ഥാനമായ ഇമാര്‍ പ്രോപ്പര്‍ട്ടീസിന് 2014ല്‍ 335 കോടി ദിര്‍ഹം ലാഭം. 2013നെക്കാള്‍ 30 ശതമാനം വര്‍ധനവുണ്ടെന്ന് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ അറിയിച്ചു. റിയല്‍ എസ്റ്റേറ്റിനു പുറമെ ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും മികച്ച വരുമാനം ലഭിച്ചു. 12 ശതമാനം കൂടുതലാണിത്.
രാജ്യാന്തര തലത്തില്‍ കഴിഞ്ഞ വര്‍ഷം 189 കോടിയുടെ വരുമാനമാണ് നേടിയത്. മൊത്തം വരുമാനത്തിന്റെ 19 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഓഹരിയുടമകള്‍ക്ക് 1712 കോടി ദിര്‍ഹം ലാഭവിഹിതം നല്‍കിയെന്നും മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു.