Connect with us

Gulf

യു എ ഇയിലെ വലിയ മസാല ദോശ

Published

|

Last Updated

ദുബൈ: യു എ ഇയിലെ ഏറ്റവും വലിയ മസാല ദോശ, ഡ്രൈ ഫ്രുട്ട് ദോശ എന്നിങ്ങനെ വൈവിധ്യപൂര്‍ണമായ ഭക്ഷ്യ വിഭവങ്ങളുമായി ആര്യാസ് റസ്റ്റോറന്റ് മീഡിയാസിറ്റിയില്‍ ശാഖ തുറന്നു. യു എ ഇയിലെ ആറാമത്തെ ശാഖയാണിതെന്ന് ആര്യാസ് ഗൗര്‍മെറ്റ് വെജ് എം ഡി കൃഷ്ണകുമാര്‍ വാര്‍ത്താലേഖകരെ അറിയിച്ചു.
ഒരു മീറ്ററോളം വലുപ്പത്തിലുള്ള ദോശക്ക് ആവശ്യക്കാരേറെ. ഇതിനുള്ള മസാല വേറെ തന്നെ വിളമ്പി നല്‍കും. മീഡിയാസിറ്റിയില്‍ ഇന്ത്യക്കാര്‍ക്ക് ആശ്രയിക്കാവുന്ന റസ്റ്റോറന്റുകള്‍ കുറവാണ്. അതിനൊരു പരിഹാരമാണ് പുതിയ ശാഖയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.