Connect with us

Gulf

ജി സി സി സൈബര്‍ സുരക്ഷാ ഉച്ചകോടി ജൂണില്‍

Published

|

Last Updated

അബുദാബി: ജി സി സി സൈബര്‍ സുരക്ഷാ ഉച്ചകോടി ജൂണില്‍ നടക്കും. ദേശീയ സുരക്ഷ, ക്രമിനല്‍ വഞ്ചന, ഐഡന്റിറ്റി ചോരണം, സൈബര്‍ നുഴഞ്ഞുകയറ്റം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക. ദേശീയ-അന്തര്‍ദേശീയ വിദഗ്ധരാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കുക.
അന്തര്‍ദേശീയ രംഗത്ത് തന്നെ ഇന്ന് ഏറ്റവും വലിയ വെല്ലുവിളിയാണ് സൈബര്‍ ആക്രമണവും നുഴഞ്ഞുകയറ്റവും. സമഗ്രമായ സൈബര്‍ സുരക്ഷയാണ് മീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. 2015ലെ ഗള്‍ഫ് സൈബര്‍ സുരക്ഷയും ഭാവിയുമാണ് മുഖ്യ ചര്‍ച്ച. സൈബര്‍ ആക്രമത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിലും ചര്‍ച്ച നടക്കും. ജി സി സി സൈബര്‍ സുരക്ഷാ ഉച്ചകോടിയില്‍ കൂട്ടായ മാര്‍ഗനിര്‍ദേശവും വിശകലനവുമുണ്ടാകും. ജി സി സി സൈബര്‍ ഉച്ചകോടിയില്‍ ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വ്യവസായികള്‍, ടെക്‌നോളജി മേഖലയിലുള്ളവര്‍, ഗവേഷണ വികസന സംഘടനകള്‍, ആരോഗ്യ സുരക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, രഹസ്യാന്വേഷണ വിദഗ്ധര്‍, പോലീസ്- ക്രൈം വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബേങ്കിംഗ്-ധന കാര്യസ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ക്കാണ് പ്രവേശനം.

Latest