Connect with us

Ongoing News

മത വിശ്വാസം വ്യക്തി സ്വാതന്ത്ര്യം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: തന്റെ സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കുമുള്ള വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതവിശ്വാസം വ്യക്തിസ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും തുടരാനും ഏതൊരു വ്യക്തിക്കും അവകാശമുണ്ടെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ കത്തോലിക്കാ സഭയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഇന്ത്യക്കാരും പരസ്പരം മതങ്ങളെ ബഹുമാനിക്കണം. ബുദ്ധന്റേയും ഗാന്ധിയുടേയും നാട്ടില്‍ മതവിദ്വേഷം പാടില്ല. ഐക്യം നമ്മളെ ശക്തിപ്പെടുത്തും. വിഭാഗീയത നമ്മളെ ദുര്‍ബലരാക്കുമെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു.

അതേസമയം മതപരിവര്‍ത്തന നിരോധന നിയമം മതസ്പര്‍ധയുണ്ടാക്കുമെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. മതപരിവര്‍ത്തനം വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിലൂയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

പരിപാടിയില്‍ പങ്കെടുത്ത ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ചര്‍ച്ചുകള്‍ക്കെതിരായ ആക്രമണത്തെ അപലപിച്ചു. ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നത് ഏറെ വിമര്‍ശത്തിനിടയാക്കിയിരുന്നു.