Connect with us

Palakkad

എസ് വൈ എസ് അറുപതാം വാര്‍ഷികം: കലാശക്കൊട്ട് 18ന്

Published

|

Last Updated

കൊപ്പം: സമര്‍പ്പിത യൗവനം, സാര്‍ഥകമുന്നേറ്റം പ്രമേയത്തില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ സോണ്‍തല പ്രചരണകലാശക്കൊട്ട് 19ന് വൈകീട്ട് നാലിന് കൊപ്പം സെന്ററില്‍ നടക്കും. കുലക്കല്ലൂര്‍, വിളയൂര്‍, കൊപ്പം, തിരുവേഗപ്പുറ സര്‍ക്കിളുകളിലെ സ്വഫ് വ അംഗങ്ങള്‍ യൂനിഫോം ധരിച്ച് പതാക വാഹകരായി നാലു റോഡുകളില്‍ നിന്നായി ബൈക്കില്‍ കൊപ്പം ആശുപത്രി പടിക്കല്‍ സംഗമിക്കും. ഓരോ സര്‍ക്കിളുകളിലെയും സ്വഫ് വ അംഗങ്ങള്‍ നഗരം ചുറ്റിയതിന് ശേഷം കലാശക്കൊട്ട് നടക്കും.
വില്ലേജ് പരിസരത്ത് ചേരുന്ന സമാപനസംഗമം ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്യും മൊയ്തീന്‍കുട്ടി അല്‍ഹസനി അധ്യക്ഷതവഹിക്കും. ഹനീഫ അല്‍ഹസനി. ജാബിര്‍ സഖാഫി വിളയൂര്‍, കുഞ്ഞിമുഹമ്മദ് അസ് ലമി, നൗഷാദ് സഖാഫി, മുഹമ്മദലി ബാഖവി, മുസ് തഫ മുസ് ലിയാര്‍, അബ്ദുള്‍റസാഖ് സഖാഫി, അബ്ദുള്‍സലാം അഹ് സനി എന്നിവര്‍ നിരവധി സര്‍ക്കിളുകള്‍ക്ക് നേതൃത്വം നല്‍കും. സോണ്‍ സ്വഫ് വ ചീഫ് ആബീദ് സഖാഫി കരിങ്ങനാട് കലാശക്കൊട്ട് നിയന്ത്രിക്കും. കൃത്യസമയത്ത് നിശ്ചിത സ്ഥലങ്ങളില്‍ അംഗങ്ങള്‍ എത്തണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഉമര്‍ അല്‍ഹസനി അറിയിച്ചു.

അഭിനന്ദനാര്‍ഹം:
എസ് വൈ എസ്
പാലക്കാട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന ഹൈവേ മാര്‍ച്ചും ജില്ലാ റോഡ് മാര്‍ച്ചും ജില്ലയില്‍ ചരിത്രസംഭവമാക്കുകയും വമ്പിച്ച വിജയപ്രദമാക്കുകയും ചെയ്ത മുഴുവന്‍ സുന്നിപ്രവര്‍ത്തകരെയും ഇതിന് സഹായം നല്‍കിയ എല്ലാജനവിഭാഗങ്ങളെയും എസ് വൈ എസ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം വിജയിപ്പിക്കുന്നതിനും നെല്ലറയുടെ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ എല്ലാ സുന്നിപ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും സംയുക്തപ്രസ്താവനയില്‍ സുന്നിനേതാക്കള്‍ ആവശ്യപ്പെട്ടു.
സുന്നിസെന്റര്‍ ഉദ്ഘാടനവും സ്വലാത്ത് വാര്‍ഷികവും 21ന്
കൊപ്പം: പ്രഭാപുരം വലിയപറമ്പ് സുന്നിസെന്റര്‍ ഉദ്ഘാടനവും സ്വലാത്ത് മജ് ലിസിന്റെ പന്ത്രണ്ടാം വാര്‍ഷികവും 21ന് വൈകീട്ട് 6.30ന് വലിയപറമ്പില്‍ നടക്കും. എം കെ അബ്ദുള്‍ റഹ് മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.
ഹംസ സഖാഫി അല്‍കാമിലി പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും. സുന്നിസെന്ററിന്റെ ഉദ്ഘാടനം സി അലിയാര്‍ അഹ് സനി നിര്‍വഹിക്കും. മൊയ്തീന്‍കുട്ടി അല്‍ഹസനി, ജാബിര്‍ സഖാഫി മാപ്പാട്ടുകര, ഉമര്‍ അല്‍ഹസനി, പി പി മുസ്തഫ സഖാഫി, എം കെ കുഞ്ഞിമുഹമ്മദ്മുസ്‌ലിയാര്‍, നൗഷാദ് സഖാഫി, ശഫീഖ് സഖാഫി, റസാഖ് വലിയപറമ്പ്, കുഞ്ഞിമുഹമ്മദ് അസ്‌ലമി പ്രസംഗിക്കും. സയ്യിദ് കെ എസ് നാസി മുദ്ധീന്‍ തങ്ങള്‍ കുരുവമ്പലം സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

സാന്ത്വന കേന്ദ്രം
ഉദ്ഘാടനം ഇന്ന്
കൊപ്പം: പ്രഭാപുരം സെന്ററില്‍ യൂനിറ്റ് എസ് വൈ എസിന്റെ സ്വാന്ത്വന കേന്ദ്രം ഇന്ന് രാത്രി 7മണിക്ക് എസ് വൈ എസ് കൊപ്പം സോണ്‍ ക്ഷേമകാര്യ പ്രസിഡന്റ് സയ്യിദ് ത്വാഹാബാഹസന്‍ തങ്ങള്‍ നാടിന് സമര്‍പ്പിക്കും. പി പി മുസ്തഫ സഖാഫി അധ്യക്ഷത വഹിക്കും.
പി ഉമര്‍ അല്‍ഹസനി ഉദ്ഘാടനം ചെയ്യും. ഫൈസല്‍ സഖാഫി കുടല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. മൊയ്തീന്‍കുട്ടി അല്‍ഹസനി, സി അലിയാര്‍ അഹ് സനി, ജാബിര്‍ സഖാഫി, കുഞ്ഞിമുഹമ്മദ് അസ്‌ലമി, നൗഷാദ് സഖാഫി, എം കെ മണി മുസ് ലിയാര്‍, ജമാല്‍, സിദ്ദീഖ് സഖാഫി പ്രസംഗിക്കും.
എസ് എസ് എഫ്
ജില്ലാ സെക്രട്ടേറിയറ്റ് യോഗം നാളെ
പാലക്കാട്: എസ് എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളുടെ സുപ്രധാനമായ യോഗം നാളെ വൈകീട്ട് 6മണിമുതല്‍ 10മണിവരെ വാദിനൂറില്‍ നടക്കും. സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍, സെക്രട്ടറിയേറ്റംഗം അശറഫ് അഹ് സനി ആനക്കര, യാക്കൂബ് മാസ്റ്റര്‍ പൈലിപ്പുറം, പി സി അശറഫ് സഖാഫി അരിയൂര്‍ പങ്കെടുക്കും.
എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്ഥാന ക്യംപ്‌സ് സമ്മിറ്റ്, ഡിവിഷന്‍ ഉപസമിതി വര്‍ക്ക്‌ഷോപ്പ്, ജില്ലാ നേതാക്കളുടെ സെക്ടര്‍ പര്യടനം എന്നിവ യോഗം ചര്‍ച്ച ചെയ്യും.മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് എത്തിചേരണമെന്ന് ജില്ലാ പ്രസിഡന്റ് യൂസഫ് സഖാഫി വിളയൂര്‍ , ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട് അറിയിച്ചു.
സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ക്ലാസിന് തുടക്കമായി
കൊല്ലങ്കോട്: കിഴക്കന്‍മേഖലയിലെ മാങ്ങോട് കോളനിയില്‍ സ്‌കുള്‍ ഓഫ് ഖുര്‍ആന്‍ ക്ലാസിന് തുടക്കമായി. എസ് എസ് എഫ് ജില്ലാ ഹയര്‍സെക്കണ്ടറി കോര്‍ഡിനേറ്റര്‍ ബശീര്‍ സഖാഫി വണ്ടിത്താവളം ക്ലാസിന് നേതൃത്വം നല്‍കുന്നത്.
റഹിം സാഹിബ്ബ്,അബ്ദുള്‍ജബ്ബാര്‍,ഷൗക്കത്ത് അല്‍മദനി നീളിക്കാട് പങ്കെടുത്തു. കിഴക്കന്‍മേഖലയില്‍ മതപരമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മങ്ങോട് ലക്ഷം വീട് കോളനിയിലാണ് പുതിയൊരു വെളിച്ചം നല്‍കി കൊണ്ട് എസ് എസ് എഫ് ദഅ്‌വ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. മര്‍ക്കസിന് കീഴില്‍ ഇതിനകം ശുദ്ധജല പദ്ധതി ഇതിനകം ആരംഭിച്ച് കഴിഞ്ഞു. മദ്‌റസയുടെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്.

Latest