Connect with us

Wayanad

ആവേശം പകര്‍ന്ന് ജില്ലാ റോഡ് മാര്‍ച്ച് തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: ടിപ്പുവിന്റെ ധീരചരിതം കൊണ്ട് വീരേതിഹാസം രചിച്ച ആത്മീയതയുടെ അനന്തവിഹായസ്സിലേക്ക് സമൂഹത്തെ നയിക്കാന്‍ ജീവിതം സമര്‍പ്പിച്ച ആദര്‍ശ പടയോട്ടം കൊണ്ടനുഗ്രഹീതമായ വയനാട്ടില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് റോഡ് മാര്‍ച്ച് തുടങ്ങി.
സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഈ മാസം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കോട്ടക്കലില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണ് മാര്‍ച്ച് ആരംഭിച്ചത്.
ഉമര്‍ സഖാഫി കല്ലിയോട് ക്യാപ്റ്റനും പി സി അബൂശദ്ദാദ് ഡയകരറുമായ ജാഥ ജില്ലാ ഉപാധ്യക്ഷന്‍ കെ എസ് മുഹമ്മദ് സഖാഫി പതാക കൈമാറി ഉദ്ഘാടനം ചെയതു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട്,മുഹമ്മദലി സഖാഫി പുറ്റാട്, ശമീര്‍ ബാഖവി, ഉമര്‍ സഖാഫി ചെതലയം, എസ് അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഥ കല്ലൂര്‍ ,ചീരാല്‍,ചുള്ളിയോട് ,അമ്പലവയല്‍ ,വടുവഞ്ചാല്‍ ,ചുണ്ട,വൈത്തിരി ,ആറാം മൈല്‍ , പിണങ്ങോട്, കോട്ടത്തറ ,കമ്പളക്കാട് ,കണിയാമ്പറ്റ ,മീനങ്ങാടി,മുട്ടില്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഇന്ന ത്തെ ജാഥാ റൂട്ട്: കാവുംമന്ദം ഒമ്പത് മണി, പടിഞ്ഞാറത്തറ 9.30,തരുവണ 10.15,വെള്ളമുണ്ട എട്ടേനാല് 11.00,വെള്ളമുണ്ട 11.45,കോറോം 12.30,വാളാട് 1.00,തലപ്പുഴ2.15,കാട്ടിക്കുളം 2.45,മാനന്തവാടി 3.15,നാലാം മൈല്‍ 4.15,പനമരം 5.00. എന്നിവിടങ്ങളില്‍ പര്യടനം നടത്തും. സ്വഫ്‌വ അംഗങ്ങള്‍ ജാഥയെ അനുഗമിച്ചു.

---- facebook comment plugin here -----

Latest