Connect with us

Kozhikode

എസ് എസ് ഫ് കോണ്‍ഫിഡന്‍ഷ്യക്ക് മര്‍കസില്‍ തുടക്കമായി

Published

|

Last Updated

കോഴിക്കോട്: സംഘടനാ രംഗത്ത് കഴിവുറ്റ നേതൃത്വത്തെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ സെക്ടര്‍ സെക്രട്ടറിമാര്‍ക്കു വേണ്ടി എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നേതൃപരിശീലന ക്യാമ്പ് കോണ്‍ഫിഡന്‍ഷ്യക്ക് മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ തുടക്കമായി. ജില്ലാ പ്രസിഡണ്ട് അബ്ദുസമദ് സഖാഫി മായനാടിന്റെ അധ്യക്ഷതയില്‍ ഡോ.എ പി അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ വിഷയാവതരണം നടത്തി. ഡോ. അബൂബക്കര്‍ നിസാമി, ടി കെ റിയാസ്. എം ടി ശിഹാബുദ്ദീന്‍ സഖാഫി, ഇബ്‌റാഹീം സഖാഫി താത്തൂര്‍, ഹാമിദലി സഖാഫി പാലാഴി, റശീദ് അടിവാരം, ജലീല്‍ അഹ്‌സനി സംബന്ധിച്ചു. ഇന്ന് നടക്കുന്ന ക്ലാസുകള്‍ക്ക് ആട്ടീരി തങ്ങള്‍, കലാം മാവൂര്‍, പി വി അഹമ്മദ് കബീര്‍, സി കെ റാശിദ് ബുഖാരി, ഹാശിര്‍ സഖാഫി ആലപ്പുഴ, അലവി സഖാഫി കായലം, മുഹമ്മദലി കിനാലൂര്‍, സി പി ശഫീഖ് ബുഖാരി നേതൃത്വം നല്‍കും.

Latest