മഹല്ലുകള്‍ രജിസ്‌ട്രേഷന്‍ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം: എസ് എം എ

Posted on: February 17, 2015 9:50 am | Last updated: February 17, 2015 at 9:50 am

കോഴിക്കോട്: മഹല്ലുകള്‍ രജിസ്‌ട്രേഷന്‍ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ് എം എ ജില്ലാ കൗണ്‍സില്‍.
സുന്നത്ത് ജമാഅത്തിന്റെ പേരിലുള്ള ചില സംഘടനകളുടെ പിന്തിരിപ്പന്‍ നീക്കങ്ങള്‍ സുന്നി സ്ഥാപനങ്ങള്‍ക്കും മഹല്ലുകള്‍ക്കുമെതിരെ തിരിയുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ വഖഫ്, സൊസൈറ്റി, രജിസ്‌ട്രേഷന്‍ കാര്യത്തില്‍ മഹല്ല് ഭാരവാഹികളും സ്ഥാപന മാനേജ്‌മെന്റും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ് വൈ എസ് ജില്ലാ ദഅ്‌വ സെന്ററില്‍ നടന്ന എസ് എം എ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
വി എം കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. ‘ മഹല്ല് ശാക്തീകരണത്തിന്റെ രണ്ടംഘട്ട പദ്ധതികള്‍’ എന്ന വിഷയത്തില്‍ പ്രൊഫ. കെ എം എ റഹീം സാഹിബ് ക്ലാസെടുത്തു. മദ്‌റസ ദിനത്തിന്റെ സാമഗ്രികളും ആറ് മാസത്തെ പദ്ധതിക്കുള്ള സര്‍ക്കുലറും മറ്റും അടങ്ങുന്ന കിറ്റ് റീജ്യനല്‍ സെക്രട്ടറിമാര്‍ ഏറ്റുവങ്ങി. എ കെ അബ്ദുല്‍ ഹമീദ്, ഇ യഅ്ഖൂബ് ഫൈസി, കെ വി തങ്ങള്‍, സി അബ്ദുര്‍റഹ്മാന്‍, പി ടി സി മുഹമ്മദലി പ്രസംഗിച്ചു. കെ എം ഹമീദ് സ്വാഗതവും സൈതൂട്ടി മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.