Connect with us

Kozhikode

ക്ഷേത്രോത്സവ പറമ്പില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു

Published

|

Last Updated

വടകര: അഴിയൂര്‍ കോറോത്ത് റോഡ് നാഗഭഗവതി ക്ഷേത്രോത്സവ പറമ്പിലുണ്ടായ സി പി എം- ബി ജെ പി സംഘര്‍ഷത്തില്‍ ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. ചോമ്പാല പുറത്തേ തയ്യില്‍ രാഹുലിന് (23) ആണ് വെട്ടേറ്റത്. ഇയാളെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസിലെ മുഖ്യപ്രതിയായ കോറോത്ത് റോഡിലെ ഫസലുവിനെ അന്വേഷിച്ചെത്തിയ പോലീസിന് നേരെ കൈയേറ്റമുണ്ടായി. തുടര്‍ന്ന് വടകര സി ഐ. വി എം മനോജിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ അഞ്ച് സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അഴിയൂര്‍ പുത്തന്‍പുരയില്‍ മനീഷ് (27), പടികൊല്ലം ശ്രീജിത്ത് (39), കോറോത്ത് റോഡിലെ ബൈത്തുല്‍ പനാസില്‍ ഷാനവാസ് (34), കോറോത്ത് റോഡിലെ ആയില്യത്തില്‍ രതീഷ് (30), പാറപറമ്പത്ത് സുബൈര്‍ (38) എന്നിവരെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.

Latest