മധ്യപ്രദേശില്‍ ബസ്സപകടം: പത്തുമരണം

Posted on: February 17, 2015 9:38 am | Last updated: February 18, 2015 at 12:03 am

BUS MPഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് പത്ത് മരണം. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ധാര്‍ ജില്ലയ്ക്ക് സമീപമുള്ള മഛലിയഘട്ടിലാണ് സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ഇന്‍ഡോറില്‍ നിന്ന് രാജസ്ഥാനിലെ ഗാലിഗോട്ടിലേക്ക് തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
മലമ്പാതയിലൂടെ പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 50ല്‍ അധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.