Connect with us

Eranakulam

ലോക് അദാലത്തില്‍ 5527 കേസുകള്‍ പരിഹാരം

Published

|

Last Updated

കൊച്ചി: വിവിധ ജില്ലകളില്‍ നടത്തിയ ദേശീയ ലോക് അദാലത്തില്‍ 5527 കേസുകള്‍ പരിഹരിച്ചു. ബേങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍, റിക്കവറി കേസുകള്‍ തുടങ്ങിയവ മാത്രമായിരുന്നു അദാലത്തുകളില്‍ പരിഗണിച്ചതെന്ന് ഹൈക്കോടതി ജഡ്ജിയും കേരളാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 57 കോടി രൂപയിലേറെ വരുന്ന തുകയുടെ ഒത്തു തീര്‍പ്പും വിവിധ ജില്ലകളിലായി നടത്തിയ അദാലത്തുകളിലായി ഉണ്ടായി. 508 പരാതികള്‍ തീര്‍പ്പാക്കിയ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. മുന്‍ വര്‍ഷം ഒരൊറ്റ ദിവസം അദാലത്ത് നടത്തിയ രീതിക്കു പകരമായി ഓരോ വിഭാഗം കേസുകള്‍ക്കുമായി എല്ലാ മാസവും വിവിധ അദാലത്തുകള്‍ നടത്തുന്ന രീതിയാണ് ഇത്തവണ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.മാര്‍ച്ച് 14 ന് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ മാത്രമായി അദാലത്തുകള്‍ സംഘടിപ്പിക്കും. അദാലത്തിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വന്‍തോതിലുള്ള അവബോധം സൃഷ്ടിക്കാന്‍ ആകാശവാണി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ സഹായിച്ചതായും ജസ്റ്റീസ് പറഞ്ഞു. കഴിഞ്ഞ അദാലത്തിനു ശേഷം ജനങ്ങള്‍ക്കിടയില്‍ അവബോധം കൂടിയിട്ടുണ്ടെന്നാണ് ഇത്തവണത്തെ അനുഭവം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest