Connect with us

Ongoing News

പാലക്കാട് നീര പ്ലാന്റ്; ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കും

Published

|

Last Updated

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡിന് കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നീര പ്രോസസിംഗ് പ്ലാന്റിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 19 ന് നിര്‍വഹിക്കും. മുതലമട ഇടുക്കുപ്പാറ പ്രോജക്ട് സൈറ്റില്‍ പി കെ ബിജു എം പി കമ്പനിയുടെ കോള്‍ഡ് സ്റ്റോറേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നീര ചെത്താന്‍ തെങ്ങുകള്‍ നല്‍കിയ കര്‍ഷകര്‍ക്കുള്ള പ്രതിഫല വിതരണം കെ അച്യുതന്‍ എം എല്‍ എയും ടെക്‌നീഷ്യന്മാര്‍ക്കുള്ള പ്രതിഫല വിതരണം ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ ലാല്‍ വര്‍ഗീസ് കല്‍പകവാടിയും നിര്‍വഹിക്കും. കാര്‍ഷിക നയ രൂപീകരണ സമിതി ചെയര്‍മാന്‍ കെ. കൃഷ്ണന്‍കുട്ടി നീര റീഫര്‍ വാഹനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. ജില്ലയില്‍ 500 ല്‍ പരം സി പി എസുകളില്‍ അംഗങ്ങളായിട്ടുള്ള 25000ല്‍ അധികം കര്‍ഷകരില്‍ നിന്നും ഓഹരി സമാഹരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുവാനുള്ള നടപടികളുണ്ട്. ഇതിന്റെ ഭാഗമായി കമ്പനി സ്വന്തമായി വാങ്ങിയിട്ടുള്ള മുതലമടയിലെ സ്ഥലത്ത് നീരയും നീരയധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും നിര്‍മ്മിക്കാനുള്ള ഫാക്ടറിയുടെ ശിലാസ്ഥാപനമാണ് നടക്കുന്നത്‌

Latest