Connect with us

Ongoing News

ചന്ദ്രബോസിന്റെ കൊലപാതകം: നടപടിയെടുക്കണമെന്ന് പന്ന്യന്‍

Published

|

Last Updated

തിരുവനന്തപുരം: സി പി ഐ പ്രവര്‍ത്തകനും, തൃശൂര്‍ ശോഭ സിറ്റിയുടെ സുരക്ഷാവിഭാഗം ജീവനക്കാരനുമായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രതിഷേധിച്ചു. മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാനും ഗുണ്ടാ-മയക്കുമരുന്ന് മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ നടപടിയെടുക്കണം
സമ്പത്തിന്റെയും ഉന്നതബന്ധങ്ങളുടെയും പിന്‍ബലത്തില്‍ നിഷാമെന്ന വ്യവസായിയാണ് പ്രകോപനവുമില്ലാതെ ചന്ദ്രബോസിനെ മര്‍ദ്ദിച്ചത്. പ്രാണരക്ഷാര്‍ത്ഥം ഓടിയ അദ്ദേഹത്തെ കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തി. മൃതപ്രാണനായി വീണ അദ്ദേഹത്തെ കാറില്‍ വലിച്ചുകയറ്റി കെട്ടിട സമുച്ചയത്തിനുള്ളിലെ പാര്‍ക്കിങ് ഏരിയായിലെത്തിച്ച് വീണ്ടും ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.നിര്‍ധന കുടുംബാഗമായിരുന്ന ചന്ദ്രബോസിന്റെ മരണത്തില്‍ പാര്‍ട്ടി അനുശോചനം അറിയിച്ചു. കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Latest