Connect with us

Ongoing News

നിസാമിന്റെ ജാമ്യാപേക്ഷ 18ലേക്ക് മാറ്റി

Published

|

Last Updated

തൃശൂര്‍: മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി ഈ മാസം 18ലേക്ക് മാറ്റി. രാവിലെ ജാമ്യാപേക്ഷ പരിഗണിക്കാനെടുത്തപ്പോള്‍ ചന്ദ്രബോസിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ജാമ്യമനുവദിക്കരുതെന്നുമുള്ള പേരാമംഗലം പോലീസിന്റെ അപേക്ഷ പരിഗണിച്ച് ഉച്ചക്ക് ശേഷം ആശുപത്രി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഉച്ചക്ക് ശേഷം ചന്ദ്രബോസ് മരിച്ചുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം കോടതിയെ അറിയിച്ചതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

Latest