Connect with us

Malappuram

കാലിക്കറ്റിലെ രാപ്പകല്‍ സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല

Published

|

Last Updated

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്റ്‌സ് യൂ്ിയന്റെ നേതൃത്വത്തില്‍ എസ് എഫ് ഐ നടത്തുന്ന രാപ്പകല്‍ സമരം ഒത്തു തീര്‍പ്പാക്കുന്നതിന് വിളിച്ചു ചേര്‍ത്ത വിദ്യാര്‍ഥി പ്രതിനിധികളുടെ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഹോസ്റ്റല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് നാല് മാസത്തിലധികമായി സമരം നടക്കുന്നത്. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാറാണ് വിദ്യാര്‍ഥി പ്രതിനിധികളെ വിളിച്ചു ചേര്‍ത്തത്. രജിസ്ട്രാര്‍ ഇന്നലെ അവധിയായതിനാല്‍ ഡെ. രജിസ്ട്രാറാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയും വിദ്യാര്‍ഥി പ്രതിനിധികളും ചര്‍ച്ചയില്‍ ചില കാര്യങ്ങളില്‍ യോജിപ്പു പ്രകടിപ്പിച്ചെങ്കിലും മറ്റു പല കാര്യങ്ങളിലും യോജിപ്പിലെത്താനായില്ല. ഇന്നലെ നടന്ന ചര്‍ച്ചയില്‍ എടുക്കാന്‍ പാടില്ലാത്ത തീരുമാനമെടുത്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗം ക്ഷുഭിതനായി. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധികളുമായി വാക്കേറ്റം ഉണ്ടാകുകയും ചര്‍ച്ച വഴിമുട്ടുകയും ചെയ്തു. കായിക വിഭാഗം വിദ്യാര്‍ഥികള്‍ ഗസ്റ്റ് ഹൗസിലെ പഴയ ബ്ലോക്കിലേക്ക് മാറാമെന്നും എന്നാല്‍ ഇതിന് സമീപം പൊതുവായ ഭക്ഷണശാല നടത്താനുമായിരുന്നു ധാരണയെന്നറിയുന്നു. ഇതിനെ തുടര്‍ന്ന് ഉച്ചക്ക് ശേഷം കൂടിയിരുന്നു തീരുമാനിക്കാമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ അങ്ങനെ പൊതുവായ ഭക്ഷണശാല നടത്തുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ ഹോസ്റ്റല്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റിക്കാണ് അധികാരമെന്ന് സിന്‍ഡിക്കേറ്റംഗം തുറന്നടിച്ചു. ഇതിനെതുടര്‍ന്നാണ് ചര്‍ച്ച അലസിയത്.

---- facebook comment plugin here -----

Latest