Connect with us

Ongoing News

ഐ സി എഫ് ഉംറ ക്ലാസ്സ് ഉദ്ഘാടനം

Published

|

Last Updated

മനാമ: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) മാര്‍ച്ച് മാസത്തില്‍ അയക്കുന്ന ഉംറ സംഘത്തിനുള്ള ക്ലാസ്സ് ഉദ്ഘാടനം മനാമ സുന്നി സെന്ററില് സംഘടിപ്പിച്ചു. ഇസ്മാഈല്‍ മിസ്ബാഹി പുകയൂരിന്റെ അധ്യക്ഷതയില്‍ ഐ സി എഫ് നാഷനല്‍ സെക്രട്ടറി എം സി അബ്ദുല്‍കരീം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് സഖാഫി, വി പി കെ അബൂബക്കര്‍ ഹാജി, കെ പി മുസ്തഫ ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു. സലാം മുസ്‌ലിയാര്‍ കോട്ടക്കല്‍ സ്വാഗതവും ശംസുദ്ദീന് പൂക്കയില്‍ നന്ദിയും പറഞ്ഞു. ഐ സി എഫ് നാഷനല്‍ അഡ്മിനിസ്‌ട്രേഷന് സമിതിയുടെ കീഴില് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന് സമിതി അംഗങ്ങള്‍ക്ക് നടത്തപ്പെടുന്ന ട്രെയിനിംഗ് സിറ്റിംഗ് ഇന്നലെ രാത്രി 8.30ന് മനാമ സുന്നി സെന്ററില്‍ നടന്നു. എം സി അബ്ദുല്‍ കരീം, അശ്‌റഫ് ഇഞ്ചിക്കല് എന്നിവര്‍ ക്ലാസ്സെടുത്തു.

Latest