Connect with us

National

തീവണ്ടി അപകടം: എന്‍ജിന്‍ തകരാറോ അമിത വേഗമോ കാരണമാകാമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ഹൊസൂരില്‍ പാളം തെറ്റി ബോഗി മറിഞ്ഞ് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ തീവണ്ടി അപകടം എന്‍ജിന്‍ തകരാറോ അമിത വേഗമോ കാരണമാകാമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധമായി റെയില്‍വേ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
എന്നാല്‍ പാളത്തിലേക്കു കല്ലു വീണതുമൂലമാണ് അപകടം നടന്നതെന്ന ആദ്യ നിഗമനം അന്വേഷണ ഉദ്യോഗസ്ഥന്‍ തള്ളി. റെയില്‍വേ മുഖ്യ സുരക്ഷാ കമ്മീഷണര്‍ എസ് കെ മിത്തലാണു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാലത്തിലേക്ക് കല്ല് വീണതുമൂലമാവാം അപകടടം നടന്നതെന്ന നിഗമനം അദ്ദേഹം തള്ളി. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വീണ വലിയ പാറക്കല്ലാവാം അപകട കാരണമെന്നാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും റെയില്‍വേ വക്താവ് അനില്‍ സക്‌സേനയും ആദ്യം അഭിപ്രായപ്പെട്ടത് . കഴിഞ്ഞ വെള്ളിയാഴ്ചയാണു ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കു വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഹൊസൂറിനു സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഞ്ച് മലയാളികളടക്കം ഒമ്പത് പേര്‍ മരിക്കുകയും രണ്ട് വിദേശികളടക്കം 20 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest