Connect with us

Ongoing News

തമിഴ് യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവം: പ്രതികള്‍ പിടിയില്‍

Published

|

Last Updated

കളമശേരി: തമിഴ്‌യുവതിയെ മാനഭംഗപ്പെടുത്തി സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ നാല് പ്രതികളും പോലീസ് കസ്റ്റഡിയിലായതായി സി ഐ മാര്‍ട്ടിന്‍ അറിയിച്ചു.
പ്രതികള്‍ കളമശേരി പരിസരപ്രദേശത്തുള്ളവരാണെന്നും മലയാളികളാണെന്നുമാണ് സൂചന. പ്രതികള്‍ കസ്റ്റഡിയിലായതായി പോലീസ് സൂചന നല്‍കിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല. യുവതിയെ പീഡിപ്പിച്ച സൈബര്‍ സിറ്റി പ്രദേശത്ത് നിന്ന് പോലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെയും പ്രായമായ സ്ത്രീയെയും ജോലി നല്‍കാമെന്ന് പറഞ്ഞ് ഇടപ്പള്ളി ടോളില്‍ നിന്ന് ഓട്ടോയില്‍ കയറ്റി എച്ച് എം ടി സൈബര്‍ സി റ്റി പ്രദേശത്ത് കൊണ്ടുപോയി നാല് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രായമായ സ്ത്രീയെ ബന്ധിയാക്കിയ ശേഷമായിരുന്നു പീഡനം.
ഇരുവരുടെയും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത് യുവാക്കള്‍ കടന്നുകളയുകയായിരുന്നു. യുവതിയും ഭര്‍ ത്താവും ചേര്‍ന്ന് കളമശേരി പോലീസില്‍ പരാതി നല്‍കുകയും മെഡിക്കല്‍ കോളജില്‍ യുവതിയെ പരിശോധനക്ക് വിധേയമാക്കി പീഡനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest