Connect with us

National

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ധനവിലക്കയറ്റത്തില്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ ശക്തമായി പ്രതികരിച്ചു തുടങ്ങി. പെട്രോള്‍ നിരക്കിലും ഡിസല്‍ നിരക്കിലും വില ഉയര്‍ന്നതാണ് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് വില കുറക്കുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില വര്‍ധപ്പിക്കുകയും ചെയ്യുന്നത് പതിവ് രാഷ്ട്രീയ അടവ് നയമാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
അന്തര്‍ ദേശീയ വിപണിയില്‍ വില ഉയര്‍ന്നതിനെത്തുടര്‍ന്നാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. പെട്രോളിന് 82 പൈസയും ഡീസലിന് 61 പൈസയുമാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. സോഷ്യല്‍ മീഡിയകളിലും സര്‍ക്കാറിനെതിരെ ശക്തമായ രീതിയിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.