Connect with us

National

യു പിയിലും വേരുറപ്പിക്കാന്‍ എ എ പി

Published

|

Last Updated

ലക്‌നൗ: ഡല്‍ഹിയില്‍ നേടിയ ചരിത്രവിജയത്തിന് തുടര്‍ച്ചതേടി യു പിയില്‍ പാര്‍ട്ടി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. ഇന്ത്യയില്‍ രാഷ്ട്രീയമായി ഏറെ പ്രധാന്യമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2013ല്‍ കെജ്‌രിവാള്‍ ഡല്‍ഹിയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം യു പിയില്‍ രാഷ്ട്രീയ മുന്നേറ്റത്തിനായി ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. ഡല്‍ഹിയില്‍ പാര്‍ട്ടി നേടിയ ത്രസിപ്പിക്കുന്ന വിജയം യു പിയില്‍ അനുകൂലമായ രാഷ്ട്രീയ സഹചര്യമൊരുക്കിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയുടെ പുതിയ ചുവടുവെപ്പ്. ആം ആദ്മിയുടെ പ്രവര്‍ത്തന മണ്ഡലം യു പിയില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു.
അതേസമയം, ഡല്‍ഹിയിലേത് പോലെ എളുപ്പത്തില്‍ നിലയുറപ്പിക്കാന്‍ കഴിയുന്ന സംസ്ഥാനമല്ല ഉത്തര്‍പ്രദേശ് എന്ന യാഥാര്‍ഥ്യം നേതൃത്വത്തിന് തന്നെ അറിയാം. ആം ആദ്മി സംസ്ഥാനത്ത് ശക്തമായ അടിത്തറയിടുമെന്ന് എ എ പിയുടെ ദേശീയ കൗണ്‍സില്‍ അംഗവും യു പിയിലെ പാര്‍ട്ടി വാക്താവുമായ വൈബാ മഹേശ്വരി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്ന് ആരും വിജയിച്ചിരുന്നില്ല. ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ വാരണാസിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യു പി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിയോട് അമേഠിയില്‍ മുതിര്‍ന്ന എ എ പി നേതാവായ കുമാര്‍ ബിശ്വസും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചരിത്രം ഇങ്ങനെയാണെങ്കിലും ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയം നല്‍കിയ പ്രതീക്ഷയിലാണ് പാര്‍ട്ടി.
മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണസിയും എസ് പി നേതാവ് മൂലായം സിംഗിന്റെ മണ്ഡലമായ അസംഗറും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലാണ് പാര്‍ട്ടി പ്രധാനമായും ഉറ്റു നോക്കുന്നത്. 1.2 മില്യണ്‍ അംഗങ്ങളെയാണ് പാര്‍ട്ടി നിലവില്‍ സംസ്ഥാനത്ത് നിന്നും പ്രതീക്ഷിക്കുന്നത്.

Latest