Connect with us

International

അഴിമതി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ ചൈന പുറത്താക്കി

Published

|

Last Updated

ബീജിംഗ്: അഴിമതി നടത്തിയതിന് ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ഉന്നത ഉപദേശക സമിതി വൈസ് ചെയര്‍മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഴിമതിയും അധികാര ദുര്‍വിനിയോഗവും ക്രമക്കേടും അദ്ദേഹത്തിനെതിരില്‍ തെളിയിക്കപ്പെട്ടിരുന്നു. കൂടിയ ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട മുതിര്‍ന്ന പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രഖ്യാപിച്ച അഴിമതി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് പുറത്താക്കല്‍.
ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സിന്റെ മുന്‍ വൈസ് ചെയര്‍മാന്‍ സു റോംഗി(66) നെയാണ് പാര്‍ട്ടിയില്‍ നിന്ന് അഴിമതി അന്വേഷണ സമിതിക്കു കീഴിലെ ഓഫീസുകളില്‍ നിന്ന് പുറത്താക്കിയത്. അദ്ദേഹം അഴിമതി കുറ്റത്തിനു വിചാരണ നേരിടേണ്ടി വരും.
സു റോംഗ് ഔദ്യോഗിക സ്ഥാനങ്ങള്‍ വലിയ വിലക്ക് കൈമാറി അനധികൃതമായി പണം കൈപ്പറ്റിയിരുന്നതായും ബന്ധുക്കള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ അധികാരത്തെ സ്വന്തം ലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചിരുന്നതായും ആരോപിക്കപ്പെട്ടിട്ടുണ്ട്.
കേസ് പരിശോധനക്കു വേണ്ടി നീതിന്യായ വകുപ്പിന് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സു റോംഗ് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തതു മൂലം രാജ്യത്തിന് വന്‍ നഷ്ടം നേരിട്ടിട്ടുണ്ടെന്നും സുതാര്യ ഭരണം പ്രോത്സാഹിപ്പിക്കുന്നതില്‍ സു പൂര്‍ണമായും പരാജയപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.