Connect with us

International

ഫ്രാന്‍സില്‍ ജൂത സെമിത്തേരിക്ക് നേരെ ആക്രമണം; അപരിഷ്‌കൃതമെന്ന് പ്രസിഡന്റ്‌

Published

|

Last Updated

പാരീസ്: കിഴക്കന്‍ ഫ്രാന്‍സില്‍ ജൂത സെമിത്തേരിയില്‍ നൂറുകണക്കിന് ശവക്കുഴികള്‍ക്ക് നേരെ ആക്രമണം. നടപടിയെ അപരിഷ്‌കൃതമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ട് വിശേഷിപ്പിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജൂത സമൂഹത്തോടും ഇസ്‌റാഈല്‍ എന്ന രാജ്യത്തോടും പൊതുവില്‍ അനിഷ്ടം കൂടിവരുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ സംഭവം. വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ളി ഹെബ്‌ദോക്കെതിരെയും ജുത സെമിത്തേരിക്കെതിരെയും അടുത്തിടെ ആക്രമണങ്ങള്‍ നടന്നിരുന്നു.
സെമിത്തേരി നശിപ്പിച്ച സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുമെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് പറഞ്ഞു. അടുത്തിടെ മുസ്‌ലിം, ജൂത ശ്മശാനങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. 200ലധികം ശവക്കുഴികളിലെ കല്ലുകള്‍ തകര്‍ത്തതായും ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട് നിര്‍മിച്ച ഒരു സ്മാരകം കേടുവരുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കെതിരെ പോരാടുന്നവരെയും ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും നിലക്ക് നിര്‍ത്തുമെന്ന് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ട് മുന്നറിയിപ്പ് നല്‍കി.