Connect with us

Ongoing News

തൃശൂര്‍ പാസഞ്ചര്‍ ആലുവ വരെ നീട്ടി

Published

|

Last Updated

തിരുവനന്തപുരം: മഹാശിവരാത്രി പ്രമാണിച്ച് കോയമ്പത്തൂര്‍ മുതല്‍ തൃശൂര്‍ വരെ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിന്‍(നം-56605) ആലുവ വരെ നീട്ടിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. കോയമ്പത്തൂരില്‍ നിന്ന് തിരിച്ച് ഇന്ന് രാത്രി 8.45ന് തൃശൂരില്‍ എത്തിച്ചേരുന്ന പാസഞ്ചര്‍ ട്രെയിനാണ് ശിവരാത്രി തീര്‍ഥാടന തിരക്ക് പ്രമാണിച്ച് ആലുവ വരെ നീട്ടിയത്. തൃശൂരില്‍ നിന്ന് രാവിലെ 5.55 പുറപ്പെടുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ശിവരാത്രിയിലെ തിരക്ക് പ്രമാണിച്ച് നാളെ രാവിലെ ആലുവയില്‍ നിന്ന് പുറപ്പെടും.