Connect with us

Gulf

പ്രകാശോത്സവം സമാപിച്ചു

Published

|

Last Updated

ഷാര്‍ജ: അഞ്ചാമത് പ്രകാശോത്സവത്തിന് സമാപനമായി. സമാപന ചടങ്ങില്‍ എസ് സി ടി ഡി എ (ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി) ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ നുഅ്മാന്‍, ഡയറക്ടര്‍ ജനറല്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ, വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എസ് സി ടി ഡി എയാണ് എമിറേറ്റിലെ പ്രധാനപ്പെട്ട 14 കേന്ദ്രങ്ങളിലായി വെളിച്ചത്തിന്റെ ഉത്സവം സംഘടിപ്പിച്ചത്. പ്രകാശോത്സവം കാണാന്‍ വിനോദസഞ്ചാരികളടക്കം ആയിരങ്ങള്‍ എത്തിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മുഹമ്മദ് അലി അല്‍ നുഅ്മാന്‍ പറഞ്ഞു.
വെളിച്ചങ്ങളുടെ ആഘോഷത്തിന്റെ ഉദ്ഘാടനവേളയില്‍ ഷാര്‍ജ അറബ് ടൂറിസം ആസ്ഥാനമായി ഷാര്‍ജ തിരഞ്ഞെടുക്കപ്പെട്ടതിന്റെ പ്രഖ്യാപനവും ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിച്ചിരുന്നു.

Latest