മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജ് റാഗിംഗ്: നാലു പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

Posted on: February 16, 2015 6:07 pm | Last updated: February 16, 2015 at 10:15 pm

KALLADI COLLEGEപാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു റാഗിംഗ് ചെയ്ത് വിദ്യാര്‍ഥിയുടെ കാഴ്ച പോയതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ നാലു പേര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സീനിയര്‍ വിദ്യാര്‍ഥികളായ ഒന്നാം പ്രതി നൗഷല്‍, നാലാം പ്രതി നിശാല്‍, അഞ്ചാം പ്രതി ജൗഹാര്‍, ഏഴാം പ്രതി ആഷിഖ് എന്നിവരാണു മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.