Connect with us

National

ഹൊസൂര്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം പാറക്കല്ലുകള്‍ വീണതല്ലെന്ന് റിപ്പോര്‍ട്ട്‌

Published

|

Last Updated

ബംഗളുരു: ഹൊസൂരില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന് കാരണം പാറക്കല്ലുകള്‍ ട്രാക്കില്‍ വീണതല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. റെയില്‍വേ സുരക്ഷാ കമ്മീഷര്‍ എസ് കെ മിത്തലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അമിതവേഗമോ എന്‍ജിന്‍ തകരാറോ ആയിരിക്കാം അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് ബംഗളുരു സിറ്റിയില്‍നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഹൊസൂരിനടുത്ത് ആനയ്ക്കലില്‍ പാളം തെറ്റിയത്.

 

Latest