സോളാര്‍: പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Posted on: February 16, 2015 3:39 pm | Last updated: February 16, 2015 at 9:44 pm

കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പത്ത് ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ തെളിവെടുപ്പ് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി അറിയിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം. കേസിലെ പരാതിക്കാരായ എട്ട് പേരെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു.