Connect with us

Kerala

കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കുന്ന സ്വഭാവം തനിക്കില്ലെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

കോട്ടയം: കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കുന്ന സ്വഭാവമല്ല തന്റേതെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസ് സമാപന വേദിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് ഇരിപ്പിടം ലഭിക്കാത്തത് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്ഥിരം കൂവലുകാരെ ഗെയിംസ് വേദിയില്‍ ചിലര്‍ ഇറക്കിയിരുന്നെന്നും അവര്‍ ജോലി കഴിഞ്ഞ മടങ്ങിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഗെയിംസ് നല്ല വിജയകരമായി പൂര്‍ത്തിയാക്കിയെന്നും വിവാദങ്ങള്‍ക്കില്ലെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.