Connect with us

Kerala

കടുവ ആക്രമണം: നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

Published

|

Last Updated

വയനാട്: കടുവയുടെ ആക്രമണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. സര്‍ക്കാരിനും വനം വകുപ്പിനും എതിരെയാണ് പ്രതിഷേധം. രണ്ട് സര്‍ക്കാര്‍ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. ഫോറസ്റ്റ് റേഞ്ച് ഓഫീസിനു നേരെയും ആക്രമണം ഉണ്ടായി.
നരഭോജിയായ കടുവയെ കൊല്ലണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കാത്ത വനം വകുപ്പിന്റെ നിലപാടിനെതിരെ ഇന്നലെ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ മൃതദേഹവുമായി നാട്ടുകാര്‍ ബിതര്‍കോട് റോഡ് ഉപരോധിച്ചത്. പാട്ടവയലിലും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. ഇതോടെ ബത്തേരി- ഊട്ടി സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. മഹാലക്ഷ്മിയുടെ മൃതദേഹം പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് സംസ്‌കാരത്തിനായി രാവിലെ കൊണ്ടുപോയി.

Latest