Connect with us

Malappuram

സി-സോണില്‍ മമ്പാട് ചാമ്പ്യന്‍മാര്‍

Published

|

Last Updated

നിലമ്പൂര്‍: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി-സോണ്‍ കലോത്സവം എം ഇ എസ് കോളജില്‍ കൊടിയിറങ്ങി. ആതിഥേയരായ മമ്പാട് മറ്റുള്ള കോളജുകളെ ബഹുദൂരം പിന്നിലാക്കിയാണ് ചാമ്പ്യന്‍പട്ടം നേടിയത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഏറ്റവും വലിയ സോണായ സി- സോണ്‍ കലോത്സവം ആറ് ദിവസങ്ങളിലായാണ് മമ്പാട് എം ഇ എസ് കോളജില്‍ നടന്നത്.
ജില്ലയില്‍ 130 പരം കോളജുകളില്‍ നിന്നായി 6000ത്തോളം മത്സരാര്‍ഥികള്‍ 106 ഇനങ്ങളില്‍ പങ്കെടുത്തു. മേളയുടെ തുടക്കം മുതല്‍ മികച്ച പോരാട്ടം കാഴ്ച വെച്ചാണ് ആതിഥേയരായ എം ഇ എസ് മമ്പാട് കോളജ് ജേതാക്കളായത്. 165 പോയിന്റു നേടിയ എം ഇ എസ് കോളജ് മറ്റു കോളജുകളെ ബഹുദൂരം പിന്നിലാക്കിയാണ് കിരീടം നേടിയത്. രണ്ടാം സ്ഥാനം നേടിയ മലപ്പുറം പ്രിയദര്‍ശിനി കോളജിന് 79ഉും മൂന്നാം സ്ഥാനക്കാരായ മലപ്പുറം ഗവ. കോളജിന് 65 പോയിന്റുകളുമാണ് ലഭിച്ചത്. 12 പോയിന്റ് നേടി മമ്പാട് എം ഇ എസ് കോളജിലെ കെ പി ഗ്രീഷ്മ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ കെ പി ജല്‍സീമിയ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ എം അബ്ദുനാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി ഖാലിദ് മാസ്റ്റര്‍, യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഹമീദ് മാസ്റ്റര്‍, പി എം സലാഹുദ്ദീന്‍, സെനറ്റ് അംഗം ഡോ. സൈനുല്‍ ആബിദ്, യൂനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി അഭിജിത്ത് മമ്പാട്, പുന്നപ്പാല അബ്ദുല്‍ കരീം, കെ കെ മുഹമ്മദ് ജൗഹറുദ്ദീന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ടി പി മുഹമ്മദ് റിയാസ്, നിഷാജ് എടപ്പറ്റ സംസാരിച്ചു.

Latest