Connect with us

National

ശശി തരൂരിന് ഡല്‍ഹി പൊലീസിന്റെ താക്കീത്

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ഡല്‍ഹി പൊലീസിന്റെ താക്കീത്. തരൂര്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ താക്കീത്. ചോദ്യം ചെയ്യലിനിടെയാണ് അന്വേഷണ സംഘം താക്കീത് നല്‍കിയത്.
തരൂരിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. കേസില്‍ ഇതുവരെ ചോദ്യം ചെയ്തവര്‍ നല്‍കിയ മൊഴിയും തരൂര്‍ മൂന്ന് ഘട്ടങ്ങളിലായി നല്‍കിയ മൊഴികളും തമ്മില്‍ കാര്യമായ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
സുനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ട് തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസവും ശശി തരൂരിനെ ചോദ്യം ചെയ്തിരുന്നു. ഇതുവരെ ശശി തരൂരിനെ കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ ചോദ്യം ചെയ്തിട്ടുണ്ട്. തരൂരിന്റെ ഡല്‍ഹിയിലെ വസതിയിലെ സഹായി നാരായണ്‍ സിങ്ങിന്റെ മൊഴിയും തരൂരിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുള്ളതായും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് പൊലീസ് കരുതുന്നത്.

Latest