പാമോലിന്‍ കേസില്‍ വി എസ് സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി

Posted on: February 15, 2015 11:17 am | Last updated: February 16, 2015 at 11:12 am

vs achuthanandanന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിശദീകരണം നല്‍കി. തനിക്ക് കേസില്‍ കക്ഷി ചേരാന്‍ 2006ല്‍ സുപ്രീംകോടതി തന്നെ അനുമതി നല്‍കിയിട്ടുണ്ടെന്നും രാഷ്ട്രീയ ലാഭത്തിനായല്ല കക്ഷി ചേര്‍ന്നതെന്നും വി എസ് വ്യക്തമാക്കി. ജനപ്രതിനിധി എന്ന നിലയിലാണ് കേസില്‍ കക്ഷി ചേര്‍ന്നത്. കേസില്‍ ഇതുവരെ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച്  അനേഷിച്ചിട്ടില്ലെന്നും വി എസ് വിശദീകരണം നല്‍കി. അഞ്ച് അധിക രേഖകളും വി എസ് കോടതിയില്‍ സമര്‍പ്പിച്ചു.
പാമോലിന്‍ കേസ് കഴിഞ്ഞ തവണ പരിഗണിക്കവേ സുപ്രീംകോടതി വിഎസിനെ വിമര്‍ശിച്ചിരുന്നു. വി എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്നും കേസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ഇങ്ങനെ പോയാല്‍ വി എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു.