Connect with us

International

ഗാസ മറ്റൊരു സംഘര്‍ഷത്തിന്റെ വക്കിലെന്ന് യു എന്‍ മുന്നറിയിപ്പ്

Published

|

Last Updated

റാമല്ല: ഇസ്‌റാഈല്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ മൂലം ഗാസ മറ്റൊരു സംഘര്‍ഷത്തിന്റെ വക്കിലെന്ന് യു എന്‍. 50 ദിവസം നീണ്ടുനിന്ന ഇസ്‌റാഈലിന്റെ ആക്രമണം മൂലം തകര്‍ന്ന ഫലസ്തീനിലെ ഗാസക്ക് വേണ്ടി യു എന്‍ 705 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫലസ്തീനിലേക്കുള്ള വഴികളില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന ഇസ്‌റാഈല്‍ നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടു.
കാര്യങ്ങള്‍ ഇപ്പോള്‍ നല്ല രീതിയില്ലല്ല പോയിക്കൊണ്ടിരിക്കുന്നത്. മറ്റൊരു സംഘര്‍ഷത്തിന്റെ സാധ്യതകളെ പറ്റി വളരെയേറെ ഉത്കണ്ഠകളുണ്ട്. പക്ഷേ, മറ്റു കാര്യങ്ങളെല്ലാം വേണ്ട രീതിയില്‍ നടക്കുകയാണെങ്കില്‍ സംഘര്‍ഷത്തിന് അറുതിയുണ്ടാകും. ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നതിന് മുമ്പുണ്ടായിരുന്ന ഗാസയുടെ അവസ്ഥയിലേക്ക് തിരിച്ചുപോകണമെങ്കില്‍ ഇപ്പോള്‍ വരുന്നതിനേക്കാള്‍ കൂടുതല്‍ സാമഗ്രികള്‍ ഗാസയിലേക്ക് എത്തണം. അതിന് ഇസ്‌റാഈല്‍ സൃഷ്ടിക്കുന്ന മാര്‍ഗ തടസ്സങ്ങള്‍ നീക്കേണ്ടതുണ്ട്. അതുപോലെ ഇസ്‌റാഈലിന് നേരെ നടത്തുന്ന ഹമാസിന്റെ റോക്കറ്റാക്രമണവും അവസാനിപ്പിക്കണം. അതുപോലെ ഗാസയുടെ പുനര്‍നിര്‍മാണത്തിന് വരുന്ന തുക മറ്റുള്ളവരിലേക്ക് കൈമാറിപ്പോകുകയും ചെയ്യാന്‍ പാടില്ല. ഗാസയുടെ പുനര്‍നിര്‍മാണത്തിന് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള വെടിനിര്‍ത്തല്‍ കരാര്‍ അനിവാര്യമാണെന്നും യു എന്‍ മാനുഷിക സഹായ മേധാവി ജെയിംസ് റൗലി പറഞ്ഞു.
അടിയന്തര സഹായ നിധിയുടെ 75 ശതമാനവും ഗാസക്ക് വേണ്ടിയും ബാക്കിയുള്ളത് വെസ്റ്റ് ബേങ്കിലും ഉപയോഗിക്കുമെന്ന് യു എന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായിരുന്നു ഇസ്‌റാഈല്‍ ഗാസക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നത്. യുദ്ധത്തിനിടെ 2,200ലധികം നിരപരാധികളായ ഫലസ്തീനികളും 73 ഇസ്‌റാഈല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest