Connect with us

International

ലിംഗ അസമത്വം അവസാനിപ്പിക്കാന്‍ ചൈനയില്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ ഒറ്റ ക്കുട്ടിയെന്ന നയത്തിന് പകരം എല്ലാ ദമ്പതികള്‍ക്കും രണ്ട് കുട്ടികളെന്ന ഉത്തരവിനെതിരെ ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രം. ലിംഗ അസമത്വമെന്ന പ്രശ്‌നം വര്‍ധിക്കുന്നത് തടയാനാണ് ഷാന്‍സി പ്രവിശ്യയിലെ കുടുംബാസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മി സിക്വാങ് രണ്ട് കുട്ടികളെന്ന ശിപാര്‍ശ ഈ ആഴ്ച ആദ്യം മുന്നോട്ട് വെച്ചത്. തങ്ങളുടെ നയവും വ്യവസ്ഥയും എല്ലാവര്‍ക്കും രണ്ട് കുട്ടികളാകാമെന്ന കാര്യം ഉറപ്പുവരുത്തുന്നുവെന്ന് മി പറഞ്ഞതായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്തു. എല്ലാവര്‍ക്കും തീര്‍ച്ചയായും രണ്ട് കുട്ടികള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എല്ലാവര്‍ക്കും രണ്ട് കുട്ടികള്‍വേണമെന്ന നയം നിര്‍ബന്ധപൂര്‍വ്വം ചൈനീസ് ദമ്പതിമാര്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ അംഗമായിട്ടുള്ള ദ ഗ്ലോബല്‍ ടൈംസ് എന്ന പത്രം പറയുന്നു. ചൈനയുടെ ജനസംഖ്യാപരമായ ചട്ടക്കൂട് പൊളിച്ചെഴുതാനുള്ള മിയുടെ ലക്ഷ്യം പുനഃപരിശോധിക്കണമെന്നും പത്രം പറഞ്ഞു. ജനസംഖ്യാവര്‍ധനവ് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 1970കളില്‍ ഒരു കുട്ടിയെന്ന വിവാദ കുടുംബാസൂത്രണ നയം ചൈനയില്‍ നടപ്പിലാക്കിയത്. നിയന്ത്രണം പലപ്പോഴും ചൈനീസ് കുടുംബങ്ങളെ വളരെ ക്രൂരമായാണ് ബാധിച്ചത്. ഒരു കുട്ടികളില്‍ അധികമുള്ളവര്‍ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയരാകുകയോ വധ്യംകരണത്തിന് ഇരയാകുകയോ ചെയ്തു. പലര്‍ക്കും വന്‍ തുക പിഴയായി ഒടുക്കേണ്ടിയും വന്നു. 2013 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയമത്തില്‍ ഇളവ് വരുത്താനുള്ള നീക്കം തുടങ്ങിയത്.

Latest