സമസ്ത: 19 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: February 14, 2015 11:23 pm | Last updated: February 14, 2015 at 11:23 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്തൊമ്പത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രേട്ടറിയറ്റ് യോഗത്തില്‍ കേരളത്തില്‍ മൂന്നും, തമിഴ്‌നാട്ടില്‍ പന്ത്രണ്ടും, കര്‍ണാടകയില്‍ രണ്ടും, ഒമാനില്‍ രണ്ടും മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ യോഗം ഉദ്ഘാടനം ചെയ്തു.
കേരളം: റൗളത്തുല്‍ ജന്ന സുന്നി മദ്‌റസ കെ പുരം പട്ടരുപറമ്പ്-മലപ്പുറം, തബ്‌ലീഗുല്‍ ഇസ്‌ലാം മദ്‌റസ തൃശൂര്‍, കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ മദ്‌റസ കീഴ്മാടം ചൊക്ലി- കണ്ണൂര്‍.
കര്‍ണാടക: മഊനത്തുല്‍ ഇസ്‌ലാം മദ്‌റസ കൊട്‌ല-ദക്ഷിണകന്നട, ഇര്‍ശാദുസ്സിബ്‌യാന്‍ മദ്‌റസ മുത്തിനകൊപ്പ-ചിക്മാംഗ്ലൂര്‍
തമിഴ്‌നാട്: ജാമിഅ മസ്ജിദ് & മദ്‌റസ മുഖപ്പൈര്‍-ചെന്നൈ, ജുമാ മസ്ജിദ് മദ്‌റസ ശ്രീപെരുംപുത്തൂര്‍ -കാഞ്ചിപുരം, മസ്ജിദ് മുബാറക് & മദ്‌റസ പടിപ്പുതു നഗര്‍-ചെന്നൈ, മദ്‌റസത്തുല്‍ ഹിദായ പുഴല്‍-ചെന്നൈ, മദ്‌റസ റിയാളുല്‍ ജന്ന തിരുമംഗലം-ചെന്നൈ, ദാറുസ്സലാം മദ്‌റസ കമാന്‍കോട്ടൈ -രാമനാട്, മദ്‌റസ റുഖിയ്യ കമ്പം-തേനി, മദ്‌റസത്തുല്‍ റഹ്മാനിയ്യ കമ്പം- തേനി, മദ്‌റസാ തഖ്‌വ കൊട്ടകുപ്പം- ചെന്നൈ, മദ്‌റസാ മുഹമ്മദിയ്യ മറക്കാണം, അല്‍ മദ്‌റസത്തുല്‍ ജമാലിയ്യ എടലക്കുടി കോട്ടാര്‍-കന്യാകുമാരി, അല്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യ ആലങ്കിയം-തിരുപ്പൂര്‍.
ഒമാന്‍: അല്‍ മദ്‌റസത്തുല്‍ മുനവ്വറ അല്‍ മവാലഹ്-മസ്‌കത്ത്-ഒമാന്‍, സി എം വലിയുല്ലാഹി മെമ്മോറിയില്‍ മദ്‌റസ ബിദായ-സുവൈഖ്-ഒമാന്‍
സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്ല്യാപള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, വി എം കോയമാസ്റ്റര്‍ സംസാരിച്ചു.