ദേശീയ ഗെയിംസ് സമാപനച്ചടങ്ങില്‍ തിരുവഞ്ചൂര്‍ വേദിയിലെത്തിയില്ല

Posted on: February 14, 2015 8:00 pm | Last updated: February 14, 2015 at 11:43 pm

thiruvanchoor1തിരുവനന്തപുരം: ദശീയ ഗെയിംസിന്റെ സമാപന ചടങ്ങില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രധാകൃഷ്ണന്‍ വേദിയില്‍നിന്നു വിട്ടു നിന്നു. മന്ത്രിമാര്‍ക്കു വേദിയില്‍ ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്നാണു തിരുവഞ്ചൂരിന്റെ പ്രതിഷേധം.

സമാപനച്ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലെത്തിയ തിരുവഞ്ചൂര്‍ വേദിയില്‍ തനിക്കായി ഒരുക്കിയ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ തയ്യാറായില്ല. ചടങ്ങിനെത്തിയ മന്ത്രിമാരായ വി എസ് ശിവകുമാറിനും എ പി അനില്‍ കുമാറിനും വേദിയില്‍ ഇരിപ്പടം നല്‍കാത്തതാണു തിരുവഞ്ചൂരിനെ ചൊടിപ്പിച്ചത്. എന്നാല്‍ താന്‍ പ്രതിഷേധിച്ചതല്ലെന്നും ചടങ്ങ് നന്നായി കാണുന്നതിനാണ് സദസ്സിലിരുന്നതെന്നും തിരുവഞ്ചൂര്‍ വിശദീകരിച്ചു