Connect with us

Kerala

ഒളിംപിക്‌സ് യോഗ്യത നേടിയവര്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഒളിംപിക്‌സ് യോഗ്യത നേടിയ താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്കാണ് ജോലി ലഭിക്കുക. ഒളിംപിക്‌സ് മെഡല്‍ നേടുന്നവര്‍ക്ക് ഒരുകോടി രൂപ സമ്മാനമായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിംസ് വില്ലേജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലിനല്‍കും. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമന്റ് നല്‍കും. ദേശീയ ഗെയിംസിന്റെ വിജയം കായിക മന്ത്രി മുതല്‍ വളണ്ടിയര്‍മാര്‍ വരെയുള്ളവര്‍ക്ക് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.