ജനറല്‍ ശൈഖ് മുഹമ്മദ് ചെക്ക് പ്രസിഡന്റിനെ സ്വീകരിച്ചു

Posted on: February 14, 2015 6:05 pm | Last updated: February 14, 2015 at 6:05 pm

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ചെക്ക് റിപബ്ലിക്ക് പ്രസിഡന്റ് മിലോസ് സെമാനെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. യു എ ഇക്കും ചെക്ക് റിപബ്ലിക്കിനും ഇടയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഉതകുന്ന കാര്യങ്ങളും ചര്‍ച്ചാ വിഷയമായി.
പരസ്പരം താല്‍പര്യമുള്ള മേഖലകൡ സഹകരിക്കാമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. അല്‍ മുശ്‌രിഫ് കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദവും സഹകരണവും വര്‍ധിപ്പിക്കുന്നതില്‍ ചെക്ക് പ്രസിഡന്റിന്റെ സന്ദര്‍ശനം മുതല്‍ക്കൂട്ടാവുമെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.