Connect with us

National

ഹൊസൂര്‍ ട്രെയിനപകടത്തിനു കാരണം പെട്ടെന്ന് ബ്രേക്കിട്ടതാണെന്ന് ലോക്കോ പൈലറ്റ്‌

Published

|

Last Updated

ഹൊസൂര്‍: ഓടിക്കൊണ്ടിരിക്കേ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബംഗളൂരു -എറണാകുളം ഇന്റര്‍സിറ്റി എക്‌സപ്രസ് അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് ലോക്കോ പൈലറ്റ് മൊഴി നല്‍കി. ഇന്നലെ ആറ് മണിക്ക് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍ പെട്ടത്. പാറക്കഷ്ണം പാളത്തിലേക്ക് വീണതാണ് അപകടകാരണമെന്നായിരുന്നു റെയില്‍വേയുടെ ആദ്യ വിശദീകരണം. റെയില്‍വേമന്ത്രിയാണ് പാറക്കഷ്ണത്തില്‍ തട്ടിയാണ് അപകടമെന്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. എഞ്ചിനില്‍ തീ പടരുന്നുവെന്ന സംശയത്തിന്റെ പേരില്‍ പെട്ടെന്ന് ബ്രേക്കിട്ട് വണ്ടി നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറയുന്നു. കോച്ചുകളുടെ കാലപഴക്കവും കാരണമായെന്നും റെയില്‍വേ വ്യക്തമാക്കി.

 

Latest