ബി ജെ പി നേതാവിന്റെ കൊല: നാലു സ്ത്രീകള്‍ അറസ്റ്റില്‍

Posted on: February 13, 2015 6:44 pm | Last updated: February 13, 2015 at 11:55 pm

crimnalആലപ്പുഴ: ബി ജെ പി ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസില്‍ നാലു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്ത സ്മിത, ഗിരിജ, രജനി, ഗ്രീഷ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്മിതയുടെ ഭര്‍ത്താവിനെ കൊന്നതിന്റെ പ്രതികാരം തീര്‍ക്കാനാണ് കൊലപാതകം നടത്തിയതെന്നാണു പോലീസിന്റെ നിഗമനം. സ്മിതയുടെ ഭര്‍ത്താവ് ചന്ദ്രലാലിനെ കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു വേണുഗോപാല്‍.