Connect with us

Gulf

മൊബൈല്‍ റീ ചാര്‍ജിംഗ്: മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: അധികൃതരുടെ അനുമതിയില്ലാതെ പൊതുനിരത്തുകളില്‍ വഴിയാത്രക്കാര്‍ക്കിടയില്‍ മൊബൈല്‍ റീ ചാര്‍ജ് ചെയ്തുകൊടുക്കുന്ന മൂന്നുപേരെ പോലീസ് പൊക്കി.
നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അധികൃതരുടെ അനുമതിയില്ലാത്തതും നഗരത്തിന്റെ വ്യാപാര സംസ്‌കാരത്തിന് നിരക്കാത്തതുമായ പ്രവണതയായതിനാല്‍ ഇത്തരം കാര്യങ്ങള്‍ നിയമവിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു.
നിയമവിരുദ്ധ താമസക്കാരാണ് പലപ്പോഴും ഇത്തരം അനധികൃത വഴികളിലൂടെ പണം സമ്പാദിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്താനും പിടികൂടാനും പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest