Connect with us

Gulf

ഖസ്ര്‍ അല്‍ ഹുസ്ന്‍; ഉത്സവ ലഹരിയില്‍ തലസ്ഥാനം

Published

|

Last Updated

അബുദാബി: തലസ്ഥാന നഗരി ഖസര്‍ അല്‍ ഹുസ്ന്‍ ആഘോഷത്തിന്റെ തമിര്‍പ്പില്‍. രണ്ടാം ദിവസമായ ഇന്നലെയും കനത്ത തിരക്കായിരുന്നു. വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഖസര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ തുടങ്ങിയത്. 21 വരെയാണു മേള നടക്കുക. അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ്.

അബുദാബി എയര്‍പോര്‍ട്ട് റോഡിനു സമീപത്തെ ഏറ്റവും പഴക്കം ചെന്ന അല്‍ മന്‍ഹാല്‍ പാലസില്‍ നിന്നു വിവിധ സേനാവിഭാഗങ്ങളുടെ ബാന്റ്‌മേളവും കുതിര സവാരിയുമായാണു ഘോഷയാത്ര നടന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ ദേശീയ സുരക്ഷാ ഉപദേശകന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ സാംസ്‌കാരിക യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍, അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും പദയാത്രയില്‍ പങ്കെടുത്തു.

Latest