ദേശീയ ഗെയിംസ്: 800 മീറ്ററില്‍ സജീഷ് ജോസഫിന് സ്വര്‍ണം

Posted on: February 13, 2015 4:56 pm | Last updated: February 13, 2015 at 11:55 pm

NATIONAL GAMESതിരുവനന്തപുരം; ദേശീയ ഗെയിംസ് പുരുഷന്മാരുടെ 800 മീറ്ററില്‍ സജീഷ് ജോസഫിന് സ്വര്‍ണം. കേരളത്തിന്റെ മുഹമ്മദ് അഫ്‌സലിനാണ് വെങ്കലം. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം നാല്‍പത്തിയാറായി.
അതേസമയം വനിതകളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ടിന്റുലൂക്കക്ക് സ്വര്‍ണം നേടി. മീറ്റ് റെക്കോര്‍ഡോടെയാണ് ടിന്റു സ്വര്‍ണം നേടിയത്.പ്രതീക്ഷിച്ച സ്വര്‍ണമായിരുന്നുവെന്ന് ടിന്റു ലൂക്ക പറഞ്ഞു. കാണികളുടെ പ്രോത്സാഹനം ഏറെ സഹായകരമായെന്നും ടിന്റു മത്സര ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതേ ഇനത്തില്‍ കേരളത്തിന്റെ തന്നെ സിനിമോള്‍ മാര്‍ക്കോസ് വെങ്കലം നേടി.