ദേശീയ ഗെയിംസ്: 800 മീറ്ററില്‍ ടിന്റു ലൂക്കക്ക് സ്വര്‍ണം

Posted on: February 13, 2015 4:40 pm | Last updated: February 13, 2015 at 11:55 pm

tintu-lukaതിരുവനന്തപുരം: ദേശീയ ഗെയിംസ് വനിതകളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ടിന്റുലൂക്കക്ക് സ്വര്‍ണം. മീറ്റ് റെക്കോര്‍ഡോടെയാണ് ടിന്റു സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്റെ തന്നെ സിനിമോള്‍ മാര്‍ക്കോസ് വെങ്കലം നേടി. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 45ആയി.