Connect with us

National

മോദി ക്ഷേത്രം നിര്‍മ്മിക്കില്ലെന്ന് സംഘാടകര്‍

Published

|

Last Updated

രാജ്‌കോട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കില്ലെന്ന് ഓം യുവസംഘം. മോദി ക്ഷേത്രമാക്കുമെന്ന് പറഞ്ഞ് പണി തീര്‍ത്ത ക്ഷേത്രം ഭാരതമാതാവിന്റെ പേരിലാക്കും. ക്ഷേത്ര നിര്‍മ്മാണത്തിനെതിരെ മോദി പരസ്യമായി രംഗത്തെത്തിയതോടെയാണ് തീരുമാനം.
മോദിയുടെ ആരാധകര്‍ രാജ്‌കോട്ടിലെ കോതാരിയയിലാണ് ക്ഷേത്രം നിര്‍മ്മിച്ചത്. ഞായറാഴ്ച തുറക്കാനിരിക്കുകയായിരുന്നു ഇത്. ഓം യുവഗ്രൂപ്പ് എന്ന സംഘടനയാണ് ക്ഷേത്രം നിര്‍മ്മിച്ചത്. ഇത് വാര്‍ത്തയായതോടെയാണ് മോദി ട്വിറ്ററിലൂടെ ക്ഷേത്രനിര്‍മ്മാണത്തിനെതിരെ പ്രതികരിച്ചത്.

Latest