ന്യൂഡല്‍ഹി: ചരിത്രം രചിച്ച ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എഎപിയുടെ അടുത്ത ലക്ഷ്യം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണെന്ന് എഎപി നേതാവ് യോഗേന്ദ്ര യാദവ്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും എഎപിയുടെ നയരൂപീകരണ വിദഗ്ധനായ യോഗേന്ദ്ര യാദവ് വ്യക്തമാക്കി.
ഒരു ബദല്‍ രാഷ്ട്രീയത്തിനാണ് ആം ആദ്മി തുടക്കമിട്ടിരിക്കുന്നത്. അധികാരത്തെ ദുര്‍വനിയോഗിക്കുന്നവര്‍ക്കെതിരെ ഒരു ബദലാണ് എഎപി ലക്ഷ്യമിടുന്നത്. പഞ്ചാബില്‍ വേരോട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അഞ്ച് വര്‍ഷത്തിനകം നാല് സംസ്ഥാനങ്ങളിലെങ്കിലും സാന്നിദ്ധ്യം ഉറപ്പിക്കണമെന്നാണ് എഎപി ലക്ഷ്യമിടുന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.