Connect with us

Kerala

ദേശീയ ഗെയിംസ്: കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ കത്ത്

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ഇക്കാര്യം അറിയിച്ച് മോദിയുടെ കത്ത് ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി.

35ാമത് ദേശീയ ഗെയിംസ് വിജയകരമായി സംഘടിപ്പിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. രാജ്യത്തെ ഏതൊരു സമൂഹത്തേയും ഒന്നിച്ചു നിര്‍ത്തുന്നതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. ദേശീയ ഗെയിംസ്‌പോലുള്ള വേദികള്‍ ഇത്തരം സ്പിരിറ്റിന് കൂടുതല്‍ കരുത്താകും. ലോകകായിക രംഗത്ത് വൈകാതെ ഇന്ത്യ സവിശേഷ സ്ഥാനം സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മോദി കത്തില്‍ പറയുന്നു. ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത്.

അതേസമയം ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഗെയിംസില്‍ പങ്കെടുക്കുന്ന ആര്‍ക്കും പരാതിയില്ല. വാര്‍ത്താ സമ്മേളനം നടത്തുന്ന മൂന്നോ നാലോ പേരാണ് വിവാദം ഉണ്ടാക്കുന്നത്. ഗെയിംസിന് വാങ്ങിയ സാമഗ്രികള്‍ ഗെയിംസിന് ശേഷം ലേലം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Latest